അഗർത്തല: ഇന്ത്യൻ താരവും കർണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും അസ്വസ്ഥത തോന്നിയതിനെ തുടർന്നാണ് മായങ്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. രഞ്ജി ട്രോഫി മത്സരത്തിനായി അഗർത്തലയിൽ നിന്നും സൂറത്തിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.
അഗർത്തലയിലെ ഐഎൽഎസ് ആശുപത്രി ഐസിയുവിൽ പ്രവേശിക്കപ്പെട്ട താരം അപകടനില തരണം ചെയ്തിട്ടുണ്ട്. വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ആശുപത്രിയിലുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രഞ്ജി ട്രോഫിയിൽ സൗരാഷ്‌ട്രയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ മായങ്ക് കളിക്കില്ല. കർണാടക ടീം ഇന്ന് രാത്രി രാജ്കോട്ടിലെത്തും.