ഇസ്ലാമബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയുടെ നേതാവായ റെഹാൻ സായിബ് ഖാനാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് അനുയായികൾക്ക് ഗുരുതരമായി പരിക്കേറ്റു. പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണമുണ്ടായത്.
സിദ്ദിഖ് അബാദ് ഫടക് മാർക്കറ്റിൽ വെച്ച് പട്ടാപ്പകലാണ് റെഹാൻ സായിബ് ഖാനെ അജ്ഞാതർ ആക്രമിച്ചത്. ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ റെഹാൻ മത്സരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ ബലൂചിസ്ഥാനിൽ നടന്ന ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐഎസ്ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ്.