തൃശൂർ: രാമായണത്തെയും ഭഗവാൻ ശ്രീരാമനെയും അധിക്ഷേപിച്ച തൃശൂർ എംഎൽഎയുടെ പി. ബാലചന്ദ്രന്റെ നിലപാടിൽ മുഖം രക്ഷിക്കൽ നടപടിയുമായി സിപിഐ. തൃശൂർ എംഎൽഎയ്‌ക്ക് നേരെ പരസ്യതാക്കീത് നാടകവുമായി രംഗത്തുവന്നിരിക്കുകയാണ് സിപിഐ. ഇന്ന് ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. വിഷയത്തിൽ ബാലചന്ദ്രനോട് വിശദീകരണം തേടാനും ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം കനത്തതോടെയാണ് മുഖം രക്ഷിക്കൽ നടപടി.
ഭഗവാൻ ശ്രീരാമനെയും സീതാ ദേവിയെയും നിന്ദ്യമായി അവഹേളിക്കുന്നതായിരുന്നു എംഎൽഎയുടെ പോസ്റ്റ്. പോസ്റ്റിനെ തുടർന്ന് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധിച്ചതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്ക് അബദ്ധം പിണഞ്ഞതായി കാട്ടി എംഎൽഎ മറ്റൊരു വിശദീകരണ പോസ്റ്റ് പങ്കുവക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഇതുവരെ മാപ്പ് പറയാൻ എംഎൽഎ തയാറായിട്ടില്ല.