ചെന്നൈ: തമിഴ്നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലായിരുന്നു ജോലി. അപകടത്തിൽ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട് ബസിന്റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മാർത്താണ്ഡം പാലത്തിന് മുകളിൽ വച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കവെ കെഎസ്ആർടിസി ബസ് തമിഴ്നാട് ബസിലേക്ക് ഇടിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.















