ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ച പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് നായകൻ രോഹിത് ശർമ്മ. ബുമ്ര ടീമിലെ മികച്ച താരങ്ങളിലൊരാളാണെന്നും ടീമിന് വേണ്ടി കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരത്തിലൊരു മത്സരത്തിൽ ടീമിന്റെ മൊത്തം പ്രകടനം കൂടി നോക്കേണ്ടതുണ്ട്. വിശാഖപട്ടണം ടെസ്റ്റിൽ മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. ഫ്‌ളാറ്റ് പിച്ചാണ് വിശാലപട്ടണത്തിലേത്. അവിടെ ബൗളർമാർക്ക് യാതൊരു അനുകൂല്യവും ലഭിക്കില്ല. പക്ഷേ ബൗളർമാർ മുന്നോട്ട് വരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുപോലെ തന്നെ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചു. -രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി ഒമ്പത് വിക്കറ്റാണ് ബുമ്ര വീഴ്‌ത്തിയത്. മത്സരത്തിലെ താരവും ബുമ്രയായിരുന്നു.
ഇരട്ട സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളിനെയും രോഹിത് പ്രശംസിച്ചു.”യശസ്വി ഒരു മികച്ച താരമാണ്. മത്സരത്തിന്റെ ഗതിക്കനുസരിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ടീമിന് വേണ്ടി ഇനിയും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ അവനാകും. – രോഹിത് പറഞ്ഞു.