വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം സ്വനിധി യോജന. കച്ചവടക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ പ്രവർത്തന മൂലധനം നൽകുകയാണ് ചെയ്യുന്നത്.
ആനുകൂല്യങ്ങൾ
ഈടില്ലാതെ തെരുവ് കച്ചവടക്കാർക്ക് 10,000 രൂപ വരെ മൂലധന വായ്പകൾ ലഭിക്കും. തുക ഒരു വർഷത്തെ കാലാവധിയിൽ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാം. കൃത്യമായ തിരിച്ചടവിന് പ്രതിവർഷം 7% പലിശ സബ്സിഡി ലഭിക്കും. നിർദ്ദിഷ്ട ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പ്രതിവർഷം 1200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കും.
ആവശ്യമുളള രേഖകൾ
- മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം
- നഗര-തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വെൻഡിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തിരിച്ചറിയൽ രേഖ
- വാണിജ്യ ബാങ്കുകൾ, റീജിണൽ റൂറൽ ബാങ്ക്, സ്മോൾ ഫിനാൻസ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെല്ലാം വായ്പ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
പിഎം സ്വനിധി പോർട്ടൽ വഴിയോ, അടുത്തുള്ള കോമൺ സർവീസ് സെന്റർ വഴിയോ നേരിട്ട് അപേക്ഷിക്കാം