2024 ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 17 വരെയുള്ള (1199 മകരം 28 - കുംഭം 4 ) ചന്ദ്രരാശി പൊതുഫലം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2024 ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 17 വരെയുള്ള (1199 മകരം 28 – കുംഭം 4 ) ചന്ദ്രരാശി പൊതുഫലം

Janam Web Desk by Janam Web Desk
Feb 9, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വ്രതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

മകര മാസം കഴിഞ്ഞു കുംഭ മാസം ഈ വാരത്തിൽ ആരംഭിക്കും. മാഘ നവരാത്രി ആചരണം ഈ വാരത്തിലാണ്. ഫെബ്രുവരി 13ന്നു ചതുർഥി വ്രതം ആണ്. ഫെബ്രുവരി 14 വാലന്റൈൻ ഡേ മാത്രമല്ല, വളരെ വിശേഷപ്പെട്ട ബാസന്തപഞ്ചമി കൂടെയാണ്. പഞ്ചമി തിഥി 13-ാംതിയതി 2:45 pm മുതൽ തുടങ്ങി 14-ാം തിയതി 12:12 ന് pm ആണ് അവസാനിക്കുന്നത് .

അന്ന് ഷഷ്ഠിയുമാണ്. സൂര്യ ജയന്തി ആയ രഥ സപ്തമി അഥവാ അചല സപ്തമി അഥവാ ആരോഗ്യ സപ്തമി ഫെബ്രുവരി 16ന് ആണ്. സ്വച്ഛന്ദ മൃത്യുവായ ഭീഷ്മർ സ്വശരീരം ഉപേക്ഷിച്ച  ഭീഷ്മ അഷ്ടമിയും ഫെബ്രുവരി 16ന് ആണ്.

മാഘ ഗുപ്ത നവരാത്രി; 2024 ഫെബ്രുവരി 10 മുതൽ 2024 ഫെബ്രുവരി 18 വരെ; ആചാരവും അനുഷ്ഠാനവും അറിയാം.ഇവിടെ ക്ലിക്ക് ചെയ്യുക

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം ഉല്ലാസയാത്ര പോകാനും അവസരം വന്നുചേരും. സന്താനങ്ങൾക്ക് പഠന കാര്യങ്ങളിൽ മികവ് പ്രകടിപ്പിക്കും. വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

തൊഴിൽ അന്വേഷകർക്ക് തങ്ങളുടെ കരിയറിൽ മികച്ച അവസരം ലഭിക്കും. ഗ്രഹനിലയിൽ ഉള്ള തൊഴിൽ വിഘ്‌നങ്ങൾക്ക് പരിഹാരം ചെയ്യാൻ ഉചിതമായ സമയം. വിദേശത്ത് ഉള്ള സന്താനങ്ങൾ അവധിക്കാലം ചെലവഴിക്കാൻ വരും. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ സൂക്ഷിക്കുക. ഭക്ഷണ സുഖം ലഭിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

സുഹൃത്തുക്കളുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടാനും അവരുമായി ശത്രുതയിൽ ആകാനും സാധ്യതയുണ്ട്. നാവു സൂക്ഷിക്കുക. തൊഴിൽ വിജയം , ധനലാഭം, ബന്ധുജന സമാഗമം, നിദ്രാ സുഖം എന്നിവ ലഭിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അഷ്ടമത്തിൽ ശനി നിൽക്കുന്നത് കൊണ്ട് തന്നെ വളരെയധികം സൂക്ഷിക്കേണ്ട വാരമാണ്. കേസുകൾ, ശത്രു ഭയം, മാനഹാനി, യാത്രാക്ലേശം, അസുഖം എന്നിവ വരാൻ സാധ്യതയുണ്ട്. ക്ഷേത്ര ദർശനം, നിവേദ്യം ഒക്കെ യഥാവിധി അനുഷ്ഠിക്കുക.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യതയുണ്ട്. വാഹന ഭാഗ്യം, ശയന സുഖം എന്നിവ ഉണ്ടാവും. സന്താനങ്ങളുമായും ഭാര്യയുമായും അഭിപ്രായവ്യത്യാസം ഉണ്ടാകും. അലർജി അസുഖമുള്ളവർ സൂക്ഷിക്കുക.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, ബിസിനസ് പുരോഗതി എന്നിവ ഈയാഴ്ച പ്രതീക്ഷിക്കാം. എന്നിരുന്നാലും രാത്രികാലങ്ങളിൽ യാത്ര ഒഴിവാക്കുന്നത് നല്ലതായിരിക്കും. വിഷ ഭയത്തിനുള്ള സാധ്യതയുണ്ട്. ജലവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും സൂക്ഷിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

മാനസീക രോഗം, ഉദര രോഗം എന്നിവ വരാൻ സാധ്യത ഉണ്ട് . ശത്രു ജയം, സർവ്വഭോഗതൃപ്‌തി എന്നിവ വന്നുചേരും. കലാകാരന്മാർക്ക് സമ്മാനങ്ങൾ, അവാർഡ് എന്നിവ ലഭിക്കും. ധനനേട്ടം, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

കുടുംബപരമായി വളരെ അധികം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. അസുഖം മൂർച്ഛിച്ച് സർജറി വരെ എത്താൻ സാധ്യത ഉണ്ട്. അത്തരം അവസരത്തിൽ ജാതക ഗണനം നടത്തി പരിഹാരം അനുഷ്ഠിക്കുന്നത് ഗുണഫലം നൽകും. വാരം അവസാനം സാമ്പത്തീക ലാഭം, ശത്രുനാശം എന്നിവ ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഭാര്യാഭർത്തൃ ഐക്യം കുറയും. പല കാര്യങ്ങളിലും ബുദ്ധി ഉണർന്നു പ്രവർത്തിച്ചതിനാൽ ആളുകളുടെ ഇടയിൽ പ്രശംസ പിടിച്ചുപറ്റും. സത് സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്ര പോകും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

വാഹനം ഉപയോഗിക്കുമ്പോൾ വളരെ അധികം സൂക്ഷിക്കണം അപകട സാധ്യത ഉണ്ട്. സഹോദരസ്ഥാനത്ത് നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. സ്വത്തു കാര്യങ്ങളിൽ തീരുമാനം ഉണ്ടാവും. ധനക്ലേശം ഉണ്ടാവും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കും. മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അസുഖങ്ങൾ വർദ്ധിക്കും. വിശിഷ്ട അതിഥികളുമായി സംവദിക്കാൻ അവസരമുണ്ടാകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റും. അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ സ്വന്തമാക്കും. ശത്രുക്കൾ മിത്രങ്ങൾ ആകും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.VWeekly Prediction by Jayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies