ബിടെക്കിന് പഠിക്കുന്ന പെൺകുട്ടിയാണോ? ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പ്രഗതി- സാക്ഷം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിടെക്കിന് പഠിക്കുന്ന പെൺകുട്ടിയാണോ? ഫീസ് അടയ്‌ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പ്രഗതി- സാക്ഷം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ് പ്രഗതി- സാക്ഷം സ്‌കോളർഷിപ്പ്. ഫീസ് അടയ്‌ക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനാണ് ( എഐസിടിഇ) സാക്ഷവും പ്രഗതിയും നടപ്പാക്കുന്നത്.

പ്രഗതി സ്‌കോളർഷിപ്പ്- ആർക്കൊക്കെ അപേക്ഷിക്കാം

ഒന്നാംവർഷ ഡിഗ്രിക്കോ, ഡിപ്ലോമക്കോ പഠനം പ്രവേശനം നേടി, എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. കഴിഞ്ഞവർഷം കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കുറവായിരിക്കണം

ആനുകൂല്യങ്ങൾ

30000 രൂപവരെ ട്യൂഷൻ ഫീയും, പ്രതിമാസം 2000 രൂപ 10 മാസത്തേക്ക് സഹായവും ലഭിക്കും. ട്യൂഷൻ ഫീസിൽ  സ്ഥാപനത്തിൽ നിന്ന് ഇളവ് കിട്ടിയവരെങ്കിൽ മറ്റു പഠന ചെലവുകൾക്കായി പ്രതിവർഷം 30,000 രൂപ കിട്ടും. പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമുണ്ട്. ഇരട്ട ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡിഗ്രി, ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹരല്ല. ഒരു കുടുംബത്തിൽ നിന്ന് രണ്ടു കുട്ടികൾക്ക് വരെ സ്‌കോളർഷിപ്പ് ലഭിക്കും

സാക്ഷം സ്‌കോളർഷിപ്പ്

എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ ഡിഗ്രി/ ഡിപ്ലോമ പ്രവേശനം നേടുന്ന 40% മുതൽ ദിവ്യാംഗരായ വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. 1000 രൂപയാണ് സ്‌കോളർഷിപ്പ് തുക. 30,000 രൂപ ട്യൂഷൻ ഫീസ് റീ ഇംബേഴ്‌സ്‌മെന്റായി ലഭിക്കും. പ്രഗതിക്കും സാക്ഷത്തിനും ഒരേസമയം അപേക്ഷിക്കാൻ പാടില്ല. ഇപ്പോൾ പദ്ധതിയിൽ ഉള്ളവരുടെ സ്‌കോളർഷിപ്പ് പുതുക്കാനുള്ള അപേക്ഷയും സ്വീകരിക്കും.

വിശദവിവരങ്ങൾക്ക്

pmkvy@nsdcindia.org സംശയനിവർത്തി വരുത്താം

 

 

 

 

Tags: Central SchemesSaksham ScholarshipPragathi ScolarshipTechanical Eduction
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies