ഐക്യത്തിന്റെയും ആത്മീയതയുടെയും വിളക്കായി ഉയരുന്ന ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ക്ഷേത്രം. പ്രധാനസേവകൻ നരേന്ദ്ര മോദിയാണ് പ്രവാസികളുടെ സ്വപ്ന സാക്ഷാൽക്കാരത്തിന് ചുക്കാൻ പിടിച്ചത്. 2019 ഏപ്രിൽ 20-ന് ശിലാസ്ഥാപനത്തോടെ ആരംഭിച്ച നിർമ്മാണം അഞ്ച് വർഷങ്ങൾക്കിപ്പുറം പൂർണമാവുകയാണ്. ഭാരതീയ സംസ്കാരവനും പൈതൃകവും വിളിച്ചോതുന്ന അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇതാ..
- അബുദാബി–ദുബായ് പാതയിൽ അബു മുറൈഖയിൽ മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവുമുണ്ട്.
- രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽ കല്ലുകളും വെള്ള മാർബിളും ഉപയോഗിച്ചാണ് ബാപ്സ് ക്ഷേത്രത്തിന്റെ നിർമ്മാണം. വേനൽക്കാലത്തെ താപനിലയെ ചെറുക്കുന്നതിനാണ് ഇത്തരം കല്ലുകൾ ഉപയോഗിച്ചത്.
- രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം കരകൗശല തൊഴിലാളികളുടെ വർഷങ്ങളോളം നീണ്ട അദ്ധ്വാനമാണ് ക്ഷേത്രം.
- ഇന്ത്യയിലായിരുന്നു ശിൽപങ്ങളുടെ നിർമ്മാണം
- യുഎഇിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് സ്തൂഭങ്ങളാണ് ക്ഷേത്രത്തിലുള്ളത്.
- ബാപ്സ് സമൂഹത്തിന്റെ ആരാധനാ മൂർത്തിയായ അക്ഷർ പുരുഷോത്തം മഹാരാജ്, ശിവപാർവതിമാരും മക്കളും ഉൾപ്പെടുന്ന ശിവപരിവാർ, കൃഷ്ണപരിവാർ, രാം പരിവാർ, തിരുപ്പതി പത്മാവതി, അയ്യപ്പൻ, ജഗന്നാഥ് എന്നിങ്ങനെയാണ് പ്രതിഷ്ഠകൾ.
- ഭാരതത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവുമാണ് ക്ഷേത്രത്തിലെ ഓരോ ചുവരുകളിലും കൊത്തി വച്ചിരിക്കുന്നത്. ശ്രീരാമനെയും സീതയെയും പ്രതിഷ്ഠിച്ച സ്ഥലത്ത് രാമായണത്തിലെ പ്രസക്തഭാഗങ്ങളും ശിവപാർവതി പ്രതിഷ്ഠസ്ഥലത്ത് ശിവപുരാണത്തിലെ പ്രസക്തഭാഗങ്ങളും കൊത്തിവച്ചിരിക്കുന്നു.
- മഹാഭാരതം, ഭഗവത്ഗീത, ഭഗവാൻ സ്വാമിനാരായണ ചരിതവും തൂണുകളിൽ കൊത്തിയിട്ടുണ്ട്.
- മയിലുകൾ , ആനകൾ, കുതിരകൾ, ഒട്ടകങ്ങൾ, കലാകാരന്മാർ തുടങ്ങിയ വിശിഷ്ട ശിൽപങ്ങളും ഇവിടെയുണ്ട്.
- അറബ് മെസപ്പോട്ടോമിയ സംസ്കാരത്തിലുൾപ്പടെയുളള വിശ്വാസസംഹിതകളും ഇവിടെയുണ്ട്.
- 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 14 ഏക്കറോളം സ്ഥലത്ത് ക്ഷേത്ര സമുച്ചയവും ഉയർന്ന് നിൽക്കുന്നു. ശേഷിച്ച 13 ഏക്കറിൽ പൂന്തോട്ടം, വിശാലമായ പാർക്കിംഗ് ഏരിയ, ആംഫി തിയേറ്ററുകൾ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
- ദർശനം പൂർത്തിയാക്കിയെത്തുന്നവർക്ക് ഗംഗാതീരത്ത് ഇരിക്കുന്ന പ്രതീതിയുളവാക്കുന്ന തരത്തിൽ വിശ്രമിക്കാൻ മണൽ തിട്ടകളും ഒരുക്കിയിട്ടുണ്ട്.
- 8000 മുതൽ 10000 പേർക്ക് വരെ ഒരേസമയം ക്ഷേത്ര പ്രവേശനം സാധ്യമാകും.
- പുരാതന ആരാധനാലയങ്ങളിലെന്നപോലെ ഇരുമ്പോ സ്റ്റീലോ നിർമ്മാണ ഘട്ടങ്ങളിലെവിടെയും ഉപയോഗിച്ചില്ല
- 1000 വർഷത്തോളം ഒരു പോറൽ പോലും ഏൽക്കാത്ത വിധത്തിലുള്ള നിർമ്മാണം.













