ലണ്ടൻ: മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണിൽ അറസ്റ്റിൽ. നഴ്സായ ജിലുമോൾ ജോർജാണ് അറസ്റ്റിലായത്. 13-ഉം 80-ഉം പ്രായമുള്ള മക്കൾക്കാണ് വിഷം നൽകിയത്. രാസവസ്തു കുത്തിവച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം. ഇവരുടെ ഭർത്താവ് നാട്ടിലേക്ക് വന്ന സമയത്താണ് ജിലു മക്കൾക്ക് വിഷം നൽകിയത്.
ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ യുവതി നിലവിൽ റിമാൻഡിലാണ്. കൊലപാതശ്രമത്തിനും ആത്മഹത്യശ്രമത്തിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.