1199 കുംഭം മാസഫലം (2024 ഫെബ്രുവരി 14 മുതൽ 2024 മാർച്ച് 13വരെ) നിങ്ങൾക്കെങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 കുംഭം മാസഫലം (2024 ഫെബ്രുവരി 14 മുതൽ 2024 മാർച്ച് 13വരെ) നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 11:10 am IST
FacebookTwitterWhatsAppTelegram

മകരം രാശിയിൽ നിന്നും പൂജ്യം നാഴിക 1 വിനാഴിക ചെല്ലുമ്പോൾ കുംഭം രാശിയിലേക്ക് സൂര്യൻ രേവതി നക്ഷത്രത്തിൽ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും മകരം രാശിയിൽ ശുക്രനും കുജനും ബുധനും കുംഭം രാശിയിൽ ശനിയും മീനം രാശിയിൽ രാഹുവും സഞ്ചരിക്കുന്നു.

പൊതുഫലം:

സംഭവ ബഹുലമായ മാസമാണ് വരുന്നത്. ഈ മാസം രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കനത്ത വെല്ലുവിളികൾ ആയിരിക്കും. ചിലർക്ക് സ്ഥാനചലനവും അപവാദവും വരെ കേൾക്കേണ്ടിവരും. രാഷ്‌ട്രീയ ഗതിവിഗതികളിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിക്കും. ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ദേഹവിയോഗം ഉണ്ടാവും.

കർക്കിടകക്കൂറിൽ (പുണർതം, പൂയം, അയില്യം) ജനിച്ചവർക്ക് മാനസികമായും ശാരീരികമായും സാമ്പത്തികമായും ജീവിതത്തിൽ തിരിച്ചടി ഉണ്ടാവും. പ്രമുഖരായ വ്യക്തികളുടെ സാമ്പത്തിക സ്രോതസ്സുകൾ ചോദ്യം ചെയ്യപ്പെടുകയും ബിസിനസ്സിൽ തിരിച്ചടികൾ ഉണ്ടാവുകയും ചെയ്യും. ദൈവീകതയും കലയും ചോദ്യം ചെയ്യപ്പെടും. പലരിലും ദൈവീകഭാവം കൈവരും.

ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

പൊതുവിൽ നല്ല മാസം ആയിരിക്കും എന്നിരുന്നാലും ഗ്രഹസ്ഥിതി കൂടി നോക്കുക. വിദേശവാസം,ജോലി എന്നിവ കയ്യിൽവരുന്ന മാസമാണ്. വളരെക്കാലമായി ഉണ്ടായിരുന്ന അസുഖം മാറി പരിപൂർണ്ണ ആരോഗ്യം വീണ്ടെടുക്കും. വ്യാപാരം -ബിസിനസ് എന്നിവയിൽ കൂടി ധനലാഭം ഉണ്ടാവും. അപ്രതീക്ഷിതമായി ചിട്ടി, നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റവും പേരും പ്രശസ്തിയും ലഭിക്കും. വളരെക്കാലമായി സന്താനങ്ങൾ ഇല്ലാത്തവർക്ക് സത്സന്താനം ഉണ്ടാവും. നവീന ഗൃഹയോഗം ഉണ്ട്. കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയം ആണ്. ആചാരാനുഷ്ടാങ്ങളിൽ താത്പര്യം വർദ്ധിക്കുന്നത് കാണാം. പുണ്യ സ്ഥല സന്ദർശത്തിനും യോഗം. ഭക്ഷണ സുഖം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബസുഖം ഒക്കെ അനുഭവത്തിൽ വരും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും കുടുംബ – ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനുള്ള സാഹചര്യം ഉണ്ടാവും. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റ ത്തോടൊപ്പം സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികളിൽ ബുദ്ധിക്ക് ഉണർവും വിദ്യാവിജയവും അനുഭവത്തിൽ വരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിലാകും. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാൻ സാധ്യത ഉണ്ട്. ആത്മവിശ്വാസം വർധിക്കാൻ സാധ്യത ഉണ്ട്. കുടുംബസമേതം വിദേശത്തു താമസം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല തീരുമാനം ലഭിക്കും. തൊഴിൽ വിജയം , കീർത്തി ,ധന നേട്ടം , വിവാഹ യോഗം, ദാമ്പത്യ ഐക്യം ,ആട -ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്,സർക്കാർ ജോലി എന്നിവ അനുഭവത്തിൽ വരും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ജീവിതപങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ അസുഖത്തിനോ വിരഹമോ വിയോഗമോ ഉണ്ടാകാൻ സാധ്യത. അതീവമായ കോപശീലം ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കേണ്ട സമയം ആണ്. ആഹാരത്തിൽ ശ്രദ്ധ പാലിക്കുക. രാഷ്‌ട്രീയക്കാർക്ക് നേട്ടം ലഭിക്കും. ചിലർക്ക് വിദേശ യാത്ര യോഗം ഉണ്ട് എങ്കിലും ഗുണഫലങ്ങൾ കുറവായിരിക്കും. ആയുധം യന്ത്രങ്ങൾ ഒക്കെ ബന്ധപ്പെട്ടു നില്കുന്നവർക്ക് നൂതന സാങ്കേതിക വിദ്യ വഴി ധനലാഭം പ്രതീക്ഷിക്കാം. ഈശ്വര വിശ്വാസം കൂടുന്ന കാലമാണ്. ധനപരമായി കേസുകളും വഴക്കും വരുന്ന സമയമാണ്. സ്ഥാനനഷ്ടം, തൊഴിൽ ക്ലേശം എന്നിവ ഉണ്ടാവും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

അഷ്ടമത്തിൽ ശനിയുടെ കൂടെ സൂര്യന്റെ രാശിമാറ്റം രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് കുപ്രസിദ്ധിയും പ്രശസ്തിയും ലഭിക്കും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും വാതരോഗങ്ങൾ ഉള്ളവർ വളരെ സൂക്ഷിക്കേണ്ട സമയം ആണ്. നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ, ഭക്ഷ്യവിഷബാധ, ചുമ, ശ്വാസകോശ രോഗങ്ങൾ ഉഷ്ണരോഗങ്ങൾ അഗ്നിഭയം ഒക്കെയും ഉണ്ടാകാം . ജാഗ്രതയോടു ആരോഗ്യം ശ്രദ്ധിക്കുക. വ്യവഹാര പരാജയം സംഭവിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. തൊഴിൽ ക്ലേശങ്ങൾ വർധിക്കും. അർഹമായ പ്രതിഫലം കിട്ടിയെന്നു വരില്ല. ജീവിതത്തിലെ മോശം കൂട്ടുകെട്ടുകൾ കാരണം കഷ്ടങ്ങൾ സംഭവിക്കും. കുടുംബാംഗങ്ങൾക്ക് രോഗദുരിതം വന്നേക്കാം. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും. അമ്പലദര്ശനം വഴിപാടുകൾ യഥാവിധി പരിഹാരങ്ങൾ ഒക്കെ അനുഷ്ഠിക്കുന്നത് ദോഷങ്ങളുടെ കാഠിന്യം കുറക്കാൻ സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നത് വളരെ സൂക്ഷിക്കണം. വിദ്യാർത്ഥികളെ സംബന്ധിച്ചു ഉപരി പഠനത്തിനു ചേരുവാൻ സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിലെ സമ്മർദ്ദം കാരണം കൂടുതൽ നേരം തൊഴിൽ ചെയേണ്ടി വരും. കുടുംബബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, ദമ്പതികളിൽ അനൈക്യം ഒക്കെ യോഗം ഉണ്ടാവും. യാത്രാക്ലേശം പ്രതീക്ഷിക്കാം. യാത്രകൾ വിജയത്തിൽ കലാശിച്ചു എന്ന് വരില്ല. അർശ്ശസ് ,ഉദരരോഗങ്ങൾ ഉള്ളവർ വളരെയധികം സൂക്ഷിക്കുക. അന്യ ജനങ്ങളിൽ നിന്നും സർക്കാരിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവും. സന്താനങ്ങൾക്ക് രോഗ ദുരിതം ഉണ്ടാവും. ധന ക്ലേശം, ഉറക്കക്കുറവ്, മനോദുഃഖം എന്നിവ വർദ്ധിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ശത്രു ഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാന ലബ്ധി എന്നിവ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുകയും പ്രവർത്തനവിജയം, പ്രശസ്തി എന്നിവ ഉണ്ടാവുകയും ചെയ്യും. എഴുത്തുകാർക്കു സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന കാലം ആണ്. ചിലർക്ക് ബന്ധു ജനങ്ങൾ ആയി വിരോധം സമ്പാദിക്കേണ്ടി വരും. വിദ്യാർത്ഥികളെ സംബന്ധിച്ച് തങ്ങൾ പഠിച്ച മേഖലയിൽ വിദേശത്തു ഉപരി പഠന സാധ്യത തെളിയും. ചൂതുകളി, ചീട്ടുകളി ,ലോട്ടറി എന്നിവയിൽ കൂടി ചിലർക്ക് ധനലാഭം വന്നു ചേരും. അന്യസ്ത്രീ ബന്ധം, സൗന്ദര്യ ധാമങ്ങളിൽ ഭോഗസുഖം, അമിതാഡംബരം ഒക്കെയും വന്നു ഭവിക്കും. അന്യദേശവാസം, ഭൂമി ലാഭം, കൃഷി പക്ഷി കൊണ്ടുള്ള ലാഭം, മൃഗ പരിപാലനത്തിൽ ലാഭം എന്നിവയൊക്കെ അനുഭവത്തിൽ വരും. ദാനധർമങ്ങളിൽ താല്പര്യവും വിശ്വാസവും ഉണ്ടാകും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

മാനസികമായും ശാരീരികമായും സുഖക്കുറവ് അനുഭവപ്പെടും. അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷഫലങ്ങൾ അനുഭവപ്പെടും. വിദേശയാത്ര, വാസം ഒക്കെ യോഗം ഉണ്ടാവാൻ സാധ്യതയുണ്ട് . സാഹിത്യാദി കലകളിൽ താല്പര്യം വർദ്ധിക്കുകയും, വായനാശീലം കൂടുകയും ചെയ്യും. എഴുത്തുകാരുടെ പ്രശസ്തി വർദ്ധിക്കും. ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിച്ചാൽ പല പ്രകാരത്തിലുള്ള കലഹങ്ങളും നഷ്ടങ്ങളും ഒഴിവാക്കാം. ചില കുടുംബ ബന്ധുക്കളുടെ ആശ്രയം ഏറ്റെടുക്കേണ്ടി വരും. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകുന്ന കാലം ആണ്. രക്തസംബന്ധമായും ത്വക്ക് സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം സൂക്ഷിക്കുക. കുടുംബത്തിൽ ചില ആളുകളുടെ വിയോഗം വന്നേക്കാം. സന്താന ക്ലേശം സന്താനങ്ങളെ കൊണ്ടുള്ള ദോഷങ്ങൾ ഒക്കെയും വന്നു ഭവിക്കാം.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എന്നാൽ പിതാവിൽ നിന്നുള്ള അനുഭവ ഭാഗ്യം കുറയുന്ന സമയം ആണ്. ഭൂമി നഷ്ടം ,ലഹരിയിൽ ആസക്തി, വരുമാനക്കുറവ് , ഭക്ഷ്യവിഷബാധ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട് ചിലർക്ക് സന്താനക്ലേശവും സന്താനങ്ങളെ കൊണ്ടുള്ള ദോഷങ്ങളും നഷ്ടങ്ങളും ഉണ്ടാകാം. അനാവശ്യ അഹന്തയും അഹങ്കാര ഭാവവും കാരണം പലതും നഷ്ടപ്പെടുത്തും. വാഹന യാത്രകളിൽ ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിൽ ഉന്നത നിലവാരം പുലർത്തും.

വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. എഴുത്തിൽ കൂടി പ്രശസ്തി ഉണ്ടാകും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയം. വാത സംബന്ധമായും ഹൃദയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കുക. അപകടങ്ങൾ ഉണ്ടായേക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് പദവിയിൽ ഉയർച്ച ഉണ്ടാവുകയും ആരോപണ വിധേയർ ആക്കപ്പെട്ട വർക്ക് ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. ഈശ്വരാധീനം വർദ്ധിക്കുകയും പറയുന്ന വാക്കുകൾ അർത്ഥവത്തായി സംഭവിക്കയും ചെയ്യും.ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാകും. സൽഭാര്യ ഭർതൃ ലബ്ധി, സന്താന സൗഭാഗ്യം ഉണ്ടാകും. സിനിമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് യശസിന് യോഗം കാണുന്നു. സഹോദരങ്ങൾക്ക് സമയം മോശം ആണ്. അന്യദേശ വാസവും തൊഴിലിനും സാധ്യത. സൽസുഹൃത്തുക്കൾ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. സർക്കാർ, അർദ്ധ സർക്കാർ തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കോടതിയിൽ വ്യവഹാരത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ആടയാഭരണ ലബ്ദ്ധി. ജീവിതസുഖ സൗകര്യ വർദ്ധന, നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധ്യത. പരോപകാര താൽപ്പര്യം വർദ്ധിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും. സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ പണം മുടക്കാതെ ഇരിക്കുക, വഞ്ചിക്കപെട്ടക്കാം. കുടുംബ സുഖക്കുറവ്, ഭാര്യാ സുഖക്കുറവ്, കഷ്ടത നിറഞ്ഞ ജോലി എന്നാൽ അതനുസരിച്ച് വരുമാനം ഉണ്ടാകില്ല ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാരണം മേലധികാരിയുടെ അപ്രീതി സംഭവിക്കാം. ശാരിക അദ്ധ്വാനവും സാഹസികവും ആയ തൊഴിൽ നോക്കുന്നവർ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഉയരത്തിൽ നിന്നും വീഴ്‌ചക്ക് സാധ്യത ഉണ്ട്. ഒടിവ്, മുറിവ്, ചതവ് എന്നിവക്ക് സാധ്യത. ജലദോഷം, പനി, വാതപിത്ത രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്. സംഗീതം, നൃത്തം, വാദ്യഉപകാരണങ്ങൾ ഒക്കെയും ആയി ബന്ധപെട്ടു നിൽക്കുന്നവർക്ക് പുതിയ അവസരങ്ങൾ തേടി വരും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

വാഹനാപകടങ്ങളിൽ നിന്നും അത്ഭുതപൂർവം രക്ഷപെടും. ഹൃദ്രോഗം, നേത്രരോഗം എന്നിവ ഉള്ളവർ വിദഗ്ധ ചികിത്സ തേടുന്നത് നല്ലതായിരിക്കും. അനാവശ്യമായ കോപം ജീവിതത്തിൽ പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കും. ദ്രവ്യ നാശം, മാനഹാനി എന്നിവ ഉണ്ടാവും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. എന്ത് കാര്യത്തിനും ഇറങ്ങുമ്പോൾ തടസ്സം അനുഭവപ്പെടും. സ്വത്ത് തർക്കങ്ങളിൽ സഹോദരങ്ങളുമായി അകൽച്ച ഉണ്ടാവും. പലവിധ തൊഴിലുകൾ ചെയ്യണ്ട അവസ്ഥ, വിശപ്പ് കുറയുക, അഗ്നിയും ആയുധവും മൂലം ദോഷങ്ങൾ, അമ്മാവൻ സ്ഥാനത്തുള്ളവരുടെ വിയോഗം, ബിസിനസിൽ തിരിച്ചടി, നല്ലത് ചെയ്താലും ദോഷം ഭവിക്കുക, പ്രവർത്തന മാന്ദ്യം എന്നിവ അനുഭവപ്പെടും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

വിദേശവാസം – ജോലി എന്നിവ അനുഭവത്തിൽ വരും. എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. ധനം, സുഖം, ഭോഗം, സന്താനം, കുടുംബജീവിതം, ഭാര്യ, എന്നിവിഷയങ്ങളിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടും. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ജാഗ്രത പുലർത്തുക. ഷെയർ ട്രേഡിങ്ങ്, ലോട്ടറി, മദ്യപാനം, മറ്റു പണം വച്ചുള്ള മത്സരങ്ങൾ, ഭാഗ്യപരീക്ഷണങ്ങൾ ഒക്കെയും വഴി ധനനാശം നിശ്ചയം. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം മാനസികമായി തളർത്തും. കുടുംബസൗഖ്യ കുറവ്, കുടുംബം വിട്ടു ദൂരദേശവാസം ചെയ്യണ്ട അവസ്ഥ, എവിടെയും തടസങ്ങൾ, തൊഴിലിടങ്ങളിലെ ക്ലേശം വർദ്ധിക്കുകയും വിചാരിക്കാത്ത രീതിയിൽ ശത്രുക്കളുടെ തിരിച്ചടി ഉണ്ടാവുകയും ചെയ്യും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. ചെയ്യുന്ന പ്രവർത്തികൾ ഗുണം ആകാതെ പോവുക എന്നിവയും സംഭവിക്കാൻ സാധ്യതയുണ്ട് .

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Monthly Prediction by Jayarani E.V

Tags: SUBMonthly PredictionJayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies