തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി ഇരകൾ ഹൈക്കോടതിയിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി ഇരകൾ ഹൈക്കോടതിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം തേടി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രദേശത്തെ 45-ഓളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. അപകടത്തിന് കാരണക്കാരായവർ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.

ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. വിശദമായ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം കമ്മീഷൻ നഷ്ടപരിഹാരം കണക്കാക്കണം. സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിയമപരമായിട്ടല്ല പ്രവർത്തിച്ചതെന്നും ലൈസൻസില്ലെന്നുമാണ് അധികാരികൾ പറയുന്നത്. അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ല. സന്നദ്ധ സംഘടനകളാണ് വീടുകൾ താമസയോഗ്യമാക്കി തന്നത്. പഴയ രീതിയിൽ താമസിക്കാൻ ഇപ്പോൾ കഴിയാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് എത്രയും പെട്ടന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നതാണ് ആവശ്യം- ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

അതേസമയം, സ്‌ഫോടനത്തിൽ മജിസ്ട്രീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയ്‌ക്കാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കും. അപകടത്തിന് പിന്നാലെ ഒളിവിൽ പോയവരെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

 

Tags: firecrackersBlasttrippunithura
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies