അബുദാബി: ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളോടൊപ്പമാണ് അക്ഷയ് കുമാർ ക്ഷേത്രത്തിലെത്തിയത്. പരമ്പരാഗത വേഷം ധരിച്ച് വേദിയിലേക്ക് വരുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#WATCH | Actor Akshay Kumar arrives at Abu Dhabi BAPS temple to be inaugurated by PM Modi today pic.twitter.com/pX3PsWmgqI
— ANI (@ANI) February 14, 2024
നിരവധി പേരാണ് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ക്ഷേത്ര പരിസരത്തെത്തിയത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ.
2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് അബുദാബിയിൽ ഒരു ഹിന്ദു ക്ഷേത്രം എന്ന നിർദ്ദേശം ഉയർന്നുവന്നത്. തുടർന്നാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.