പാലക്കാട്: അതിരുവിട്ട് സ്കൂൾ വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ആഘോഷം. തൃത്താലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തൃത്താല പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ സെന്റ് ഓഫ് ആഘോഷത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുകയും തിരക്കുള്ള റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയുമായിരുന്നു.
ആഡംബര വാഹനങ്ങളുമായാണ് വിദ്യാർത്ഥികൾ നിരത്തിലിറങ്ങി അഭ്യാസപ്രകടനങ്ങൾ നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് തൃത്താല പോലീസ് വാഹന ഉടമകൾക്കെതിരെ കേസെടുത്തു. 3 ആഡംബര കാറുകൾ, ഒരു ജീപ്പ്, ബൈക്കുകൾ എന്നിവയും പിടിച്ചെടുത്തു. മുതിർന്നവരുടെ അറിവോടെയാണോ വിദ്യാർത്ഥികൾ വാഹനങ്ങൾ നിരത്തിലിറക്കിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.