വിദേശ പൗരനെ 3.37 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മുംബൈ എടിഎസ് (ഭീകര വിരുദ്ധ സ്ക്വാഡ്) പിടികൂടി. മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഇത്രയും വലിയ അളവിൽ എം.ഡി.എയുമായി വിദേശ പൗരൻ പിടിയിലാകുന്നത്. ജുഹു താര റോഡിലെ അത്യാഢംബര ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എഗ്വേ ജോൺ എന്ന വിദേശിയാണ് ലഹരിമരുന്നുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിടിയിലായതെന്ന് എടിഎസ് വ്യക്തമാക്കി. രണ്ടുകിലോയോളം വരുന്ന എംഡിഎംഎയാണ് പ്രതിയിൽ നിന്ന് പിടികൂടിയത്. പ്രതിയുടെ പൗരത്വം വ്യക്തമാക്കിയിട്ടില്ല. കാരണം ഇയാൾ പിടിയിലാകും മുൻപ് പാസ്പോർട്ട് നശിപ്പിച്ചിരുന്നതായി വിവരമുണ്ട്.
കൂടാതെ ഇയാൾക്ക് ലബന്ധമുള്ള പാൽഘർ ജില്ലയിലെ ഒരു വീട്ടിൽ നിന്ന് 250 ഗ്രാം എംഡിഎഎയും കണ്ടെത്തിയിട്ടുണ്ട്. എൻഡിപിഎസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് എടിഎസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും എടിഎസ് വ്യക്തമാക്കി.