പിടിപ്പെട്ടാൽ ഭേദപ്പെടുത്താൻ പ്രത്യേകം മരുന്നുകളില്ല; മരണം വരെ സംഭവിക്കും; ദംഗൽ താരം സുഹാനി ഭട്‌നാഗറിന്റെ മരണത്തിനിടയാക്കിയത് ഈ അപൂർവരോഗം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിടിപ്പെട്ടാൽ ഭേദപ്പെടുത്താൻ പ്രത്യേകം മരുന്നുകളില്ല; മരണം വരെ സംഭവിക്കും; ദംഗൽ താരം സുഹാനി ഭട്‌നാഗറിന്റെ മരണത്തിനിടയാക്കിയത് ഈ അപൂർവരോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

ആമീർ ഖാൻ നായകനായി എത്തി സൂപ്പർഹിറ്റായി മാറിയ ബോളിവുഡ് ചിത്രമാണ് ദംഗൽ. സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്‌നാഗറിന്റെ മരണം ഒരു വിതുമ്പലോടെയാണ് ഏവരും കേട്ടറിഞ്ഞത്. ചിത്രത്തിൽ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെർമറ്റോമയോസൈറ്റിസ് എന്ന അപൂർവ രോഗം ബാധിച്ചാണ് താരം മരണപ്പെട്ടതെന്ന് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സുഹാനിയുടെ കുടുംബം.

സുഹാനി മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെർമറ്റോമയോസൈറ്റിസ് എന്ന അപൂർവ രോഗം സ്ഥിരീകരിച്ചതെന്ന് താരത്തിന്റെ പിതാവ് പറഞ്ഞു. എയിംസിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളിൽ നീര് വന്ന് വീർത്തിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ മകൾക്ക് ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.

മുതിർന്നവരെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെർമറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകൾ മാത്രമാണ് നിലവിൽ ആശുപത്രികളിൽ നൽകി വരുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂർധന്യാവസ്ഥയിലെത്തുമ്പോൾ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവിൽ മരണം സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Tags: Suhani BatnagarDanghal
Share
Tweet
SendShare

More News from this section

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

താരാപീഠിലെ ഹോട്ടലിൽ വൻ തീപിടിത്തം: 7 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

Latest News

തൃശൂരിൽ നടുക്കുന്ന കൊലപാതകം; 71 കാരിയായ അമ്മയെ വെട്ടിക്കൊന്ന് മകൻ, 46കാരൻ കസ്റ്റഡിയിൽ

What Is Drowning?

കാസർഗോഡ് സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങിമരിച്ചു

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies