ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 01:04 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ: ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.

ഞായറാഴ്ച ഒമാനിലെ സോഹാർ ആങ്കറേജ് മേഖലയിലാണ് ആക്രമണമുണ്ടായത്. കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നതായും മന്ത്രി എക്സിലൂടെ അറിയിച്ചു. കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തെ അപലപിച്ച് ഇന്ത്യ

സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ നാവികരുടെ സുരക്ഷയ്‌ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങൾ നിലവിൽ വഷളായിരിക്കുന്ന സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.

സംഘർഷത്തിന് അടിയന്തരമായി പരിഹാരം കാണാൻ ചർച്ചകളും നയതന്ത്ര ഇടപെടലുകളും ആവശ്യമാണെന്നും മേഖലയിൽ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സമുദ്രവ്യാപാരം സുരക്ഷിതമായും തടസ്സമില്ലാതെയും നടക്കണമെന്നും അന്താരാഷ്‌ട്ര ജലപാതകളിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.

ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ ആക്രമണം

മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സമുദ്രപാതകളിലെ സുരക്ഷാ ആശങ്ക വർധിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് സംഘർഷം രൂക്ഷമായതോടെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മറ്റൊരു വാണിജ്യ കപ്പലായ എംടി വാൽതേരയ്‌ക്കും നേരെ അജ്ഞാത മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിസൈൽ പതിച്ചതിനെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും അതിലെ ഇന്ത്യൻ നാവികരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.

Tags: Oman Coast Ship Drone AttackTwo Indian Sailors MissingMT Petro Dolphin AttackStrait of Hormuz Shipping Crisis
Share
Tweet
SendShare

More News from this section

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

Latest News

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies