ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2026, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മലയാളി ലോങ് ജംപ് താരം ശ്രീശങ്കർ മുരളിയുടെ ശസ്ത്രക്രിയയ്‌ക്കും തുടർചികിത്സയ്‌ക്കും പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും. താരത്തിന്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ ഏറ്റെടുത്തതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പരിക്കിൽനിന്ന് മുക്തനായി ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രീശങ്കറിന് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

അടിയന്തര ശസ്ത്രക്രിയയ്‌ക്കായി ശ്രീശങ്കർ ലണ്ടനിലേക്ക് തിരിക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഡി ഹൂഗിന്റെ നേതൃത്വത്തിൽ ലിഗമെന്റ് പുനർനിർമാണം ഉൾപ്പെടെയുള്ള ചികിത്സ നടത്താനാണ് തീരുമാനം.

ഇന്ത്യയുടെ അഭിമാനമായ ശ്രീശങ്കർ മുരളിക്ക് മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിലൂടെ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചെത്താൻ സഹായിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. കായികതാരങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കേന്ദ്ര കായിക മന്ത്രാലയം നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പരാമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ശ്രീശങ്കർ വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഒളിമ്പിക്സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീശങ്കറിന്റെ വേഗത്തിലുള്ള രോഗമുക്തിക്കും വിജയകരമായ തിരിച്ചുവരവിനും ആശംസകൾ നേർന്ന സുരേഷ് ഗോപി, രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്നും വ്യക്തമാക്കി.

Tags: Union Minister Suresh Gopi
Share
Tweet
SendShare

More News from this section

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ, രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു, വീണ ടി രണ്ട് കേസുകളിലും പ്രതി

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

Latest News

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies