ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തു തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നടി മൂന്നുമാസം ഗർഭിണിയെന്നാണ് റിപ്പോർട്ടുകൾ. ദി വീക്കിനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് അവാർഡ‍്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ദീപികയായിരുന്നു പങ്കെടുത്തത്. റെഡ് കാർപ്പറ്റിലെ ദീപികയുടെ വസ്ത്രധാരണത്തിന് പിന്നാലെയാണ് സംശയങ്ങൾ ഉയർന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ആറുവർഷം മുൻപാണ് താരങ്ങൾ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 2018 നവംബർ 14ന് ഇറ്റലിയിലെ കൊമോ നദിക്കരയിലായിരുന്നു ചടങ്ങ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും.
താരദമ്പതികൾ വേർപിരിഞ്ഞുവെന്ന് അടുത്തിടെ മാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് ദീപിക രംഗത്തെത്തിയത. ഫൈറ്റർ എന്ന ചിത്രമാണ് ദീപികയുടേതായി അവസാനം പുറത്തിറങ്ങിയത്. ഹൃത്വിക് റോഷൻ നായകനായ ചിത്രം ബോക്സോഫീസിൽ വിജയമായിരുന്നു.
Leave a Comment