ഒരു ഇടവേളയ്‌ക്ക് ശേഷം സംവിധായകൻ എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ നിഖില വിമലാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സമൂഹമാദ്ധ്യമങ്ങളിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
വിനീത് ശ്രീനിവാസനൊപ്പം ഒരുകൂട്ടം യുവനായികമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്യൂട്ടണിഞ്ഞ് വിവാഹ ലുക്കിലുള്ള വിനീത് ശ്രീനിവാസനും നായികമാരുമുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ഗായിക സയനോരയും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. വർണചിത്ര അവതരിപ്പിക്കുന്ന ചിത്രം മഹാ സുബൈറാണ് നിർമ്മിക്കുന്നത്.
View this post on Instagram
ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസി, രജിത മധു, ഹരിത എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിനീതിനൊപ്പമുള്ള മറ്റ് നടിമാർ. ചിത്രത്തിൽ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മൃദുൽ നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്.
എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഛായഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്- രഞ്ജൻ എബ്രഹാം, ഗാനരചന- മനു മഞ്ജിത്ത്.