ന്യൂഡൽഹി: വിമാനയാത്രക്കിടെ മൊബൈൽ സേവനങ്ങൾ പൊതുവെ ലഭിക്കാറില്ല. എന്നാൽ ചില എയർലൈനുകൾ നിയന്ത്രിത അളവിൽ ഡാറ്റ നൽകുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുക്കുകയാണ് എയർടെൽ.
അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എത്തിഹാദ്, എമിറേറ്റ്സ്, കാതായ് പസിഫിക് അടക്കമുള്ള 19 വിമാനകമ്പനികളിൽ ഓഫർ ലഭ്യമാക്കാൻ ഗ്ലോബൽ ഇൻ-ഫ്ലൈറ്റ് കണക്ടിവിറ്റി ഓപ്പറേറ്ററായ എയ്റോമൊബൈലുമായി ധാരണയായിട്ടുണ്ടെന്ന് എയർടെൽ മേധാവി അറിയിച്ചു.
195 രൂപയുടേതാണ് പാക്ക്. ഇത് പോസ്റ്റ്/പ്രീ പെയ്ഡ് വരിക്കാർക്ക് ലഭ്യമാണ്. 250 എംബി ഡാറ്റ, 100 മിനിറ്റ് ഔട്ട്ഗോയിംഗ് കോൾ, 100 എസ്എംഎസ് എന്നിവ ചേർന്ന പാക്കേജാണിത്. 24 മണിക്കൂറാണ് റീച്ചാർജിന്റെ കാലാവധി. ഇതേ പാക്കേജ് 295, 595 (1GB data, 100 minutes outgoing calls and 100 SMS) എന്നീ നിരക്കുകളിലും ലഭ്യമാണ്. അതേസമയം 2,997 രൂപയുടെ റോമിംഗ് പ്രീ-പെയ്ഡ് വരിക്കാർക്കും 3,999 റോമിംഗ് പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ഈ ഓഫർ ലഭ്യമാണ്.
ടെക്സ്റ്റ് മെസേജ് മാത്രം സാധ്യമാകുന്ന തരത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാനും അതിൽ കൂടുതൽ ആവശ്യമെങ്കിൽ കൂടുതൽ പണം നൽകിയാൽ യാത്രക്കാർക്ക് ലഭ്യമാവുകയും ചെയ്യും.