വേനലിങ്ങെത്തി, കടുത്ത ചൂടും ഉഷ്ണവും. ശരീരത്തെ കൂളാക്കാൻ മാർഗങ്ങൾ തേടുകയാണ് ഓരോരുത്തരും. പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഉന്മേഷം പകരാനും ജലാംശം നിലനിർത്താനും മാമ്പഴം സഹായിക്കുന്നു. അതിന്റെ സുഗന്ധവും തേനൂറും മധുരുവും സ്വാദും ആരെയും ആകർഷിക്കുന്നു. എന്നാൽ അധികമാർക്കും അറിയാത്തൊരു കാര്യമുണ്ട്. മാമ്പഴം കഴിച്ചതിന് ശേഷം ചില ആഹാരങ്ങൾ ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത്തരത്തിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇതാ..
1) എരിവുള്ള ഭക്ഷണം
എരിവുള്ള ഭക്ഷണത്തിനൊപ്പം മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. അതിനാൽ മാമ്പഴം കഴിച്ചതിന് ശേഷം ഉടനെ എരിവുള്ള ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
2) തൈര്
തൈരും മാമ്പഴവും കൂട്ടി കഴിക്കുന്നതോ മാമ്പഴം കഴിച്ചതിന് ശേഷം കഴിക്കുന്നതോ ആരോഗ്യത്തിന് നന്നല്ല. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വഴിവയ്ക്കും.
3) സോഡ പോലുള്ള സോഫ്റ്റ് ഡ്രിംഗ്സ്
മാമ്പഴം കഴിച്ചതിന് പിന്നാലെ സോഡയോ മറ്റ് പഞ്ചസാര പാനീയങ്ങളോ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സ്വതവേ മാമ്പഴത്തിന് മധുരമുണ്ട്. പഞ്ചസാര അടങ്ങിയ മറ്റ് പാനീയങ്ങൾ കുടിക്കുന്നത് വഴി ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. പ്രമേഹമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
4) പാവയ്ക്ക
ആയൂർവേദ പ്രകാരം പാവയ്ക്കയും മാമ്പഴവും ഒന്നിച്ച് കഴിക്കരുത്. ഓക്കാനം ,ഛർദ്ദി തുടങ്ങിയവയ്ക്ക് ഇത് കാരണമാകും.
5) സീഫുഡ്
മാമ്പഴം കഴിച്ചതിന് പിന്നാലെ സീഫുഡും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകുന്നു.