തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ. മധുസൂദനൻ വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിൽ ബിജെപി സ്ഥാനാർത്ഥി കെ.രജനി വിജയം സ്വന്തമാക്കി. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാംവാർഡ് കിടങ്ങറ ബസാർ തെക്ക് ബിജെപിയുടെ സുഭാഷ് പറമ്പിശ്ശേരിയാണ് വിജയം കൊയ്തത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു ബിജെപി.
Read more at: ഉപതിരഞ്ഞെടുപ്പ്: മട്ടന്നൂരിന്റെ മണ്ണിൽ ബിജെപിക്ക് ചരിത്രവിജയം; കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് എ. മധുസൂദനൻ















