വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. മാനന്തവാടി എടവക സ്വദേശി കമ്മോം കെസി മൊയ്തു (32) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ലൈംഗികാതിക്രമത്തിന്റെ വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്‌ഐ ജാൻസി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശേഷം മദ്രസ അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഇതിന് മുമ്പും കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















