തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട് വാക്കറയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ(16) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ നീന്താൻ ഉപയോഗിച്ച ട്യൂബ് മറിഞ്ഞ് മുങ്ങിയായിരുന്നു മരിച്ചത്.
പടിയത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ആൽവിൻ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.