മുംബൈ: കോൺഗ്രസിന് കനത്ത തിരിച്ചടി. നന്ദേഡ് മുൻ കോർപ്പറേഷൻ അംഗങ്ങൾ ബിജെപിയിൽ ചേർന്നു. നന്ദേഡ്-വഗാല സിറ്റി മുനിസിപ്പൽ കോർപ്പറേഷനിലെ 55 മുൻ കോർപ്പറേഷൻ അംഗങ്ങളാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ സാന്നിധ്യത്തിലണ് ഇവർട ബിജെപിയിലെത്തിയത്.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് മുൻ കോൺഗ്രസ് നേതാവായ അശോക് ചവാൻ പാർട്ടിയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും വികസന കാഴ്ചപ്പാടിലുമുള്ള വിശ്വാസമാണ് ബിജെപിയെ തിരഞ്ഞെടുത്തതെന്ന് 55 മുൻ കോർപ്പറേഷൻ അംഗങ്ങളോടും ചവാൻ പറഞ്ഞു. പ്രമുഖ നേതാക്കളും വരും ആഴ്ചകളിൽ ബിജെപിക്കൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കോൺഗ്രസിന് വൻ തിരിച്ചടിയാണഉണ്ടായത്. നിരവധി പ്രമുഖരാണ് കോൺഗ്രസ് ബാന്ധവം ഉപക്ഷേിച്ച് ബിജെപിക്കൊപ്പം എത്തിയത്.