ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ പാലം സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടര കി.മീ നീളമുള്ള പാലം ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കും.
#WATCH | Gujarat: Prime Minister Narendra Modi at Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/uLPn4EYnFM
— ANI (@ANI) February 25, 2024
സുദർശൻ സേതു നാടിന് സമർപ്പിച്ച പ്രധാനമന്ത്രി പാലത്തിലൂടെ അൽപ ദൂരം നടന്നിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്.
#WATCH | Gujarat: Prime Minister Narendra Modi inaugurates Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/4OpY0ekCDH
— ANI (@ANI) February 25, 2024
അടുത്തതായി ദ്വാരകയിലെ ദ്വാരകാധിഷ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തും. ശേഷം ദ്വാരകയിൽ നടപ്പിലാക്കാനിരിക്കുന്ന 4,150 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.
കൂടുതൽ വായിക്കാൻ: ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഗുജറാത്തിലെ സുദർശൻ സേതു