ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരംഗയ്ക്ക് വിലക്കേർപ്പെടുത്തി ഐസിസി. ഗ്രൗണ്ടിൽ അമ്പയറിനെ അസഭ്യം പറഞ്ഞതിനാണ് നടപടി. അഫ്ഗ്നാനിസ്ഥാനെതിരെയുള്ള ടി20യ്‌ക്കിടെയായിരുന്നു താരത്തിന്റെ രോഷ പ്രകടനം. ദാംബുള്ളയിലായിരുന്നു സംഭവം.
അമ്പയർ ലിൻഡൻ ഹനിബൽ നോ ബോൾ വിളിച്ചതിന് താരം ചൂടായത്. രണ്ടുമത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയ താരത്തിന് മാച്ച് ഫീയുടെ 50 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. 24 മാസത്തിനിടെ അഞ്ചു ഡീമെരിറ്റ് പോയിന്റുകളും സ്പിന്നർക്ക് ലഭിച്ചു. ഇതാണ് താരത്തിന് വിനയായത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ രണ്ടു ടി20 മത്സരങ്ങളും ഇതോടെ താരത്തിന് നഷ്ടമാകും.
ഹസരംഗയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസിനെതിരെയും നടപടിയുണ്ട്. അമ്പയറുടെ തീരുമാനം മാനിക്കാതിരുന്നതിന് മാച്ച് ഫീയുടെ 15ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. രണ്ടുപേരും കുറ്റസമ്മതം നടത്തിയെന്ന് ഐസിസി വ്യക്തമാക്കി.















