ഗാന്ധിനഗർ: ദ്വാരകയിൽ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ദ്വാരകാധിഷ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
വൈകുന്നേരം രാജ്കോട്ടിലെ എയിംസും പ്രധാനമന്ത്രി സന്ദർശിക്കും. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സുദർശൻ സേതു പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. രണ്ടര കിലോമീറ്റർ നീളമുള്ള ഭാരതത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കും.
23 സംസ്ഥാനങ്ങളിലായി 11,500 കോടിയുടെ 200 അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.