വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ടെസ്റ്റിലെ അവസാന ഇന്നിംഗ്സിൽ നിർണായക സമയത്ത് ഡക്കായതോടെയാണ് ആരാധകർ കലിപ്പിലായത്.
താരത്തിന്റേത് റാഞ്ചിയിലേത് വിരമിക്കൽ ടെസ്റ്റാകുമെന്നാണ് അവരുടെ വാദം. സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കാണ് രജത് പാത്രമാവുന്നത്. ആദ്യ ഇന്നിംഗ്സിൽ 17 റൺസിന് പുറത്തായ താരം പരമ്പരയിൽ അപ്പാടെ പരാജയമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്റെ പേരിലാണ് താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എല്ലാ മത്സരങ്ങളിലും അവസരം നൽകിയിട്ടും രജത് നിറം മങ്ങിപ്പോവുകയായിരുന്നു.
രാജ്കോട്ടിലെയും വിശാഖപട്ടണത്തെയും ടെസ്റ്റുകളിലെ ആദ്യ നാല് ഇന്നിംഗ്സിൽ 32,9,5,0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ആറ് ഇന്നിംഗ്സിൽ നിന്നുമായി 63 റൺസാണ് ഈ മദ്ധ്യനിര ബാറ്ററുടെ സമ്പാദ്യം. 10.50 ആണ് ശരാശരി. സ്പിന്നിൻ ബൗളർമാരെ നേരിടാൻ ബുദ്ധിമുട്ടുന്ന താരത്തെ കഴിഞ്ഞ രണ്ടു ടെസ്റ്റിലും പുറത്താക്കിയത് ഇംഗ്ലീഷ് നിരയിലെ സ്പിന്നർമാരായിരുന്നു.
Happy retirement Rajat Patidar.
Have a good second innings of life 🫡— Parvv 🚩 (@ParvCryEmoji) February 26, 2024
“>
Kuldeep Yadav thinking why he isn’t sent above Rajat Patidar 😂
#INDvENG #rajatpatidar #KuldeepYadav pic.twitter.com/Vbu5W7fKUP— Apuroop Achanta (@digitaldetox_9) February 26, 2024
“>
Meanwhile RCB fans looking at Rajat Patidar’s form: pic.twitter.com/rbL16NxkQ9
— Kannada Trolls (@kannada_trolls_) February 26, 2024
“>
Thank you for your services Rajat Patidar,You will not be missed🤕💔#Rajatpatidar #INDvENG pic.twitter.com/3SfLz2dech
— Keshav Singh Bhadoriya (@KeshavSinghBh11) February 26, 2024
“>