വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അറിഞ്ഞോളൂ..

Published by
Janam Web Desk

പ്രഭാത ഭക്ഷണം കഴിക്കാതിരിക്കരുതേയെന്ന് വീട്ടിലുള്ളവർ പറയുന്നത് പലപ്പോഴും നിങ്ങൾ കേട്ടിടുണ്ടാകും. എന്നാൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്. പ്രഭാത ഭക്ഷണമായി ഈ ആഹാരങ്ങളാണ് നിങ്ങൾ ദിനവും കഴിക്കുന്നതെങ്കിൽ എത്രയും വേഗം ഒഴിവാക്കാൻ ശ്രമിച്ചോളൂ..

എരിവുള്ള ഭക്ഷണങ്ങൾ

കറിക്ക് എരിവും പുളിയും കുറച്ചധികം കൂട്ടിയിട്ട് കഴിക്കുന്നതാണ് മലയാളികൾക്ക് പൊതുവെ താത്പര്യം. എന്നാൽ എരിവ് കൂടുതലടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അസിഡിറ്റി പോലുള്ള ഗുരുതര പ്രശ്‌നങ്ങൾക്കും ദഹന പ്രശ്‌നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എണ്ണ പലഹാരങ്ങൾ

രാവിലെ എണ്ണ പലഹാരങ്ങൾ കഴിക്കുന്നത് കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും ഇത് പൊണ്ണത്തടിയുണ്ടാക്കുന്നതിനും കാരണമാകുന്നു.

ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

പ്രഭാത ഭക്ഷണമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്കും വഴിവക്കുന്നു. അലസത, ഊർജ്ജക്കുറവ് എന്നിവയ്‌ക്കും ഇത് കാരണമാകുന്നു.

ഫാസ്റ്റ് ഫുഡ്

ന്യൂഡിൽസ്, പിസ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ അതിരാവിലെ തന്നെ കഴിക്കുന്ന ശീലമാണ് ഇന്ന് പലരിലും കണ്ട് വരുന്നത്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗങ്ങൾ പോലുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് വിദഗ്ധർ പറയുന്നു.

Share
Leave a Comment