നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

Published by
Janam Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സർക്കാരി‍ന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2017-ലായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയതിനെ തുടർന്നായിരുന്നു നീക്കം. പ്രധാനപ്പെട്ട സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നുവെന്നും കേസിന്റെ വിചാരണയെ ഇത് ബാധിക്കുമെന്നും ആരോപിച്ചായിരുന്നു ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉയർത്തിയത്. എന്നാൽ ഇതിനിടെ സാക്ഷികളെ വിചാരണ ചെയ്യുന്നത് പൂർത്തിയായ സാഹചര്യത്തിൽ ഹർജി തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി.

Share
Leave a Comment