കോഴിക്കോട് : കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന “വിരാസത്” പരിപാടിയെ വീര സവർക്കർ മേളയാക്കി മാറ്റി എളമരം കരീമും, ദേശാഭിമാനി പത്രവും .കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പരിപാടിയെയാണ് വീർ സവർക്കാർ മേളയെന്ന പേരിൽ കരീം പ്രചരിപ്പിക്കുന്നത് .
1995 മുതൽ നടക്കുന്ന വിരാസതിന്റെ 2024 ലെ എഡിഷനാണ് മാർച്ച് മാസത്തിൽ എൻഐടിയിൽ നടക്കുന്നത്. മാർച്ചിൽ നിശ്ചയിച്ചിട്ടുള്ള 17 ദിവസത്തെ “വിരാസത് 24” യിൽ പ്രശസ്ത കലാകാരന്മാരുടെ ശിൽപശാലകൾ, പ്രഭാഷണങ്ങൾ, വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പൈതൃകം” എന്ന് അർത്ഥം വരുന്ന “വിരാസത്” എന്ന വാക്കിനെ പറ്റി അറിയാതെ “സവർക്കർ മേള നടത്താൻ എൻഐടി” എന്ന പത്ര വാർത്തയാണ് ദേശാഭിമാനി നൽകിയിരിക്കുന്നത് . ഇത്ആർ എസ് എസിന്റെ പരിപാടിയാണെന്നാണ് ദേശാഭിമാനി പറയുന്നത് .