ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനം തുണയായി. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്സ്വാളിനും ധ്രുവ് ജുറേലിലും ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ മുന്നേറ്റം. ജയ്സ്വാൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ പത്തിലേക്ക് അടുത്തു. നിലവിൽ 12-ാം സ്ഥാനത്തുള്ള ജയ്സ്വാൾ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് മറികടന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തുടങ്ങുമ്പോൾ ജയ്സ്വാൾ 69-ാം സ്ഥാനത്തായിരുന്നു.
അതേസമയം ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റർ 9-ാംസ്ഥാനത്തുള്ള കോലിയാണ്. പരിക്കേറ്റ് വിശ്രമത്തിലായ പന്ത് 14-ാം സ്ഥാനത്താണ്. ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ ധ്രുവ് ജുറേലും വലിയ മുന്നേറ്റമാണ് നടത്തിയത്. 31 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ യുവതാരം 69-ാം സ്ഥാനത്തെത്തി.
കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സ്റ്റീവൻ സ്മിത്തും രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. നാലാമത് ഡാരിൽ മിച്ചലും അഞ്ചാമത് ബാബർ അസമുമാണ്.