സ്‌കൂളിൽ ഭക്ഷ്യവിഷബാധ; അദ്ധ്യാപികയേയും 19 വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published by
Janam Web Desk

മലപ്പുറം: വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്‌ക്കും ഭക്ഷ്യവിഷബാധ. വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ 19 വിദ്യാർത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഎസ്എസ് പരീക്ഷക്കിടെയാണ് അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രശ്‌നം ഉണ്ടായത്.

ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 195 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇവർക്കെല്ലാം സ്‌കൂളിൽ നിന്ന് ചോറും ചിക്കൻ കറിയും തൈരുമാണ് നൽകിയത്. ഇന്ന് പുറമെ നിന്നുള്ള ഭക്ഷണമാണ് നൽകിയതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Share
Leave a Comment