ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും മികച്ച നേതാവാണെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ന് ലോകത്തുള്ളതിലെ ഏറ്റവും മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്സ്. വിശ്വാസം വളർത്തിയെടുക്കാനും ഏതൊരു കാര്യത്തേയും ആത്മവിശ്വാസത്തോടെ സമീപിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചും എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

” നിങ്ങളുടെ പ്രധാനമന്ത്രിയെ കുറിച്ച് ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെ വളരെ വലിയൊരു ആരാധകനാണ്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നേതാവാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. അതുപോലെ ഒരാൾ അമേരിക്കയിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അപ്രൂവൽ റേറ്റിംഗ് 50 ശതമാനത്തിന് മുകളിലുള്ള ഒരു രാഷ്‌ട്രീയ നേതാവിനെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് 76 ശതമാനമാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ബന്ധങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോവുക, വിശ്വാസം വളർത്തിയെടുക്കുക തുടങ്ങിയ ഘടകങ്ങളെല്ലാം ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള കാര്യങ്ങളാണ്. ജനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് എടുത്ത് പറയാതെ വയ്യ. ഇന്ന് അമേരിക്കയിലുള്ള എല്ലാ നേതാക്കളുമായും അദ്ദേഹം മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സുദൃഢമാക്കി. വികസനവുമായി ബന്ധപ്പെട്ട ഓരോ മേഖലകളിലും ഇന്ന് ഇരുകൂട്ടരും സഹകരിച്ച് പ്രവർത്തിക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും ജോൺ ചേമ്പേഴ്‌സ് പറയുന്നു.

Share
Leave a Comment