ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും , ലഷ്കറെ ത്വയ്ബയുടെ ഇൻ്റലിജൻസ് മേധാവിയുമായ അസം ചീമ മരണപ്പെട്ടതായി റിപ്പോർട്ട് . ഹൃദയാഘാതം മൂലം പാകിസ്താനിലെ ഫൈസലാബാദിൽ വച്ചാണ് അന്ത്യം .
26/11 മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിൻ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അസം ചീമയാണ് . ഈയടുത്ത മാസങ്ങളിൽ നിരവധി ലഷ്കർ ഭീകരർ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു . ഇതിനിടെയാണ് അസം ചീമ മരണപ്പെടുന്നത് . ഭീകരർ കൊല്ലപ്പെടുന്നതിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താൻ അടുത്തിടെ ആരോപണം ഉയർത്തിയിരുന്നു .
അത് നിരാകരിച്ച ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ , അത്തരമൊരു ലിസ്റ്റ് നിലവിലുണ്ടെങ്കിൽ, തലവൻ ഹാഫിസ് സയീദിനും ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനും ഒപ്പം ചീമയും ഒന്നാം സ്ഥാനത്തെത്തിയേനെ എന്ന് അന്ന് പറഞ്ഞിരുന്നു .
ഇന്ത്യയിൽ വിവിധ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത വ്യക്തിയാണ് ചീമ . പഞ്ചാബി സംസാരിക്കുന്ന, മാപ്പ് റീഡിംഗിൽ വൈദഗ്ധ്യമുള്ള, എൽഇടി നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചീമ, തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലുടനീളമുള്ള ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
“ആറു അംഗരക്ഷകരുമായി ഒരു ലാൻഡ് ക്രൂയിസറിലാണ് ചീമ എപ്പോഴും സഞ്ചരിക്കുക. ഒരിക്കൽ ബഹവൽപൂർ ക്യാമ്പിൽ ആയുധപരിശീലനം നടത്തുന്ന ജിഹാദികളെ ബ്രെയിൻ വാഷ് ചെയ്യാൻ ഐഎസ്ഐ മുൻ മേധാവി ജനറൽ ഹമീദ് ഗുൽ, ബ്രിഗേഡിയർ റിയാസ്, കേണൽ റഫീഖ് എന്നിവരെ കൊണ്ടുവന്നത് ചീമയാണ്.