റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂൾ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടെന്നാണ് സൂചന. പെൺകുട്ടിക്ക് ഏകദേശം അഞ്ചുവയസും ആൺകുട്ടിക്ക് ഏകദേശം 3 വയസുമാണ് പ്രായം.
സെന്റ് അഗസ്റ്റീൻ ഹൈ സ്കൂളിന്റെ ബസാണ് വളവ് തിരിയുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കുട്ടികളെ കാണാൻ സാധിക്കുമായിരുന്നില്ല. ബ്ലൈൻഡ് സ്പോട്ടിലുണ്ടായിരുന്ന കുട്ടികളുടെ ശരീരത്തിലൂടെ മുന്നിലെ ടയറുകളാണ് കയറിയിറങ്ങിയത്. കുട്ടികളെ കണ്ടയുടൻ ഡ്രൈവർ ബ്രേക്ക് ചവിട്ടി വാഹനം നിർത്തുന്നതും ചാടിയിറങ്ങുന്നതും വീഡിയോയിൽ കാണാം. ദൃക്സാക്ഷികൾ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
मुंबई से सटे वसई इलाके में एक बस के नीचे आकर दो मासूम बुरी तरह घायल हो गए। बच्चों के बस के नीचे आने के बाद ड्राइवर ने बस रोकी लेकिन जैसे ही बच्चों को निकाला गया, ड्राइवर बस लेकर भाग निकला। गंभीर रूप से घायल बच्चों का अस्पताल में इलाज चल रहा है।
(नोट -: दृश्य विचलित कर सकते हैं) pic.twitter.com/8i1BlKLS95
— SANJAY TRIPATHI (@sanjayjourno) March 2, 2024
“>















