ഡൽഹിയിൽ വീണ്ടും പിറ്റ് ബുൾ ആക്രമണം; ഇക്കുറി ഇര ഏഴുവയസ്സുകാരി പെൺകുട്ടി; ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ വീണ്ടും പിറ്റ് ബുൾ ആക്രമണം; ഇക്കുറി ഇര ഏഴുവയസ്സുകാരി പെൺകുട്ടി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും പിറ്റ് ബുൾ ആക്രമണം. ഡൽഹിയിലെ ജഗത്പുരി മേഖലയിൽ ഏഴുവയസുകാരിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചു വലിച്ചിഴച്ചു. പെൺകുട്ടിയുടെ കാലിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് തന്റെ മകളെ വളർത്തുനായ ആക്രമിച്ചതായി പെൺകുട്ടിയുടെ അമ്മ പോലീസിനെ വിളിച്ചറിയിച്ചത്.  പോപോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി കുട്ടിയെ ചികിത്സയ്‌ക്കായി ഹെഡ്ഗേവാർ ആശുപത്രിയിലേക്ക് മാറ്റി.

ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 289, 337 എന്നിവ പ്രകാരം നായയുടെ ഉടമയായ ശിവാനന്ദ് ഭാസ്‌കർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

രാജ്യതലസ്ഥാനത്തെ ബുരാരി മേഖലയിൽ ഒന്നര വയസുകാരിയെ പിറ്റ് ബുൾ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ സംഭവം. ജനുവരി രണ്ടിന് നടന്ന ആക്രമണത്തിൽ കുഞ്ഞിന്റെ കാലിൽ മൂന്ന് സ്ഥലങ്ങളിൽ പൊട്ടലുണ്ടാവുകയും18 തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തിരുന്നു. ബുരാരിയിലെ ഉത്തരാഖണ്ഡ് കോളനിയിൽ മുത്തച്ഛന്റെ മടിയിൽ നിന്ന് 18 മാസം പ്രായമുള്ള കുട്ടിയെ ഒരു പിറ്റ്ബുൾ തട്ടിയെടുക്കുകയായിരുന്നു.

ജനുവരി 22 ന് വടക്കുകിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ രണ്ട് വയസുകാരിയെ വളർത്തുനായ ആക്രമിച്ചിരുന്നു. അതിന് ഒരു ദിവസം മുമ്പ്, വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹേന്ദ്ര പാർക്ക് ഏരിയയിൽ ഏഴുവയസ്സുള്ള ആൺകുട്ടിക്ക് പിറ്റ്ബുൾ ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റിരുന്നു.

പിറ്റ് ബുളുകളെ “അപകടകരമായ” ഇനമായി കണക്കാക്കുന്നതിനാൽ രാജ്യത്ത് വളർത്തുമൃഗങ്ങളായി വളർത്തുന്നത് നിരോധിച്ചിരിക്കുന്നു.

പിറ്റ് ബുൾസ്, റോട്ട്‌വീലർ, നെപ്പോളിറ്റൻ മാസ്റ്റിഫ്, വുൾഫ് ഡോഗ്, ടെറിയർ, അമേരിക്കൻ ബുൾഡോഗ് എന്നിവയുൾപ്പെടെ “അപകടകരമായ” നായ ഇനങ്ങളെ വളർത്തുമൃഗങ്ങളായി വളർത്തുന്നത് നിരോധിക്കുന്ന തീരുമാനം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാക്കുമെന്ന് കേന്ദ്രം 2023 ഡിസംബറിൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു .

അതിനിടെ, ഫെബ്രുവരി 24ന് തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്ന് കൊന്ന ഒന്നരവയസുകാരിയുടെ പിതാവ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

Tags: pit bullPit Bull Attack
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies