മുത്തശ്ശിക്കൊരു മുത്തം:കേരളത്തെ വൃദ്ധസൗഹൃദ സംസ്കാരമുളള സംസ്ഥാനമാക്കാൻ വ്യത്യസ്‍തമായ പരിപാടി സംഘടിപ്പിച്ച് മുത്താലം വിവേകാനന്ദ വിദ്യാലയം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തശ്ശിക്കൊരു മുത്തം:കേരളത്തെ വൃദ്ധസൗഹൃദ സംസ്കാരമുളള സംസ്ഥാനമാക്കാൻ വ്യത്യസ്‍തമായ പരിപാടി സംഘടിപ്പിച്ച് മുത്താലം വിവേകാനന്ദ വിദ്യാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് :കേരളം ഒരു വൃദ്ധസൗഹൃദ സംസ്കാരമുളള സംസ്ഥാനമായി മാറുവാൻ വേണ്ടി തികച്ചും വ്യതിരിക്തവും മാതൃകാപരവുമായുള്ള ഒരു ചടങ്ങിലൂടെ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് മുത്താലം വിവേകാനന്ദ വിദ്യാലയം.

എല്ലാ വിദ്യാർത്ഥികളുടെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ അങ്കണത്തിലേക്ക് ക്ഷണിച്ച്, അവരെ പീഠത്തിൽ ഉപവിഷ്ടരാക്കി വിദ്യാർത്ഥികൾ അവരുടെ മുമ്പിലിരുന്ന് കാലുകൾ കഴുകി, വസ്ത്രം കൊണ്ട് തുടച്ച്, ചന്ദനം ചാർത്തി മൂന്ന് തവണ പുഷ്പം കാൽകളിലർപ്പിച്ച്, മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആരതി ഉഴിഞ്ഞ്, അവരെ നമസ്കരിക്കുകയും ആലിംഗനബദ്ധരാവുകയും ചെയ്യുന്ന ഒരു ചടങ്ങാണ് നടന്നത്. തുടർന്ന് മുത്തശ്ശിമാരും മുത്തശ്ശന്മാരും സന്തുഷ്ടരായി കുഞ്ഞുമക്കൾക്ക് മധുരം നൽകി അവരുടെ മൂർദ്ധാവിൽ മുത്തം നൽകുന്നതോടുകൂടിയാണ് ‘മുത്തശ്ശിക്കൊരു മുത്തം’എന്ന ആ പരിപാടി പൂർണ്ണമാകുന്നത് .

വൃദ്ധരായ മുത്തശ്ശന്മാരോടും മുത്തശ്ശിമാരോടും എപ്രകാരം പെരുമാറണമെന്നും അതുകൊണ്ടുള്ള നേട്ടം എന്തെന്നും അത് വിദ്യാർത്ഥികൾക്ക് നൽകുന്ന ശക്തിയും ഊർജ്ജവും എത്രത്തോളം മഹത്തരമാണെന്നും ഉള്ള കാര്യങ്ങൾ പ്രസ്തുത ചടങ്ങിൽ വിവരിക്കപ്പെട്ടു.

കേരളത്തിൽ രൂപപ്പെട്ടിട്ടുള്ള വിദ്യാർഥി സാമൂഹ്യ മനസ്സിനെ തിരുത്തുകയും നേർവഴിക്ക് നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതിലൂടെ മാത്രമേ കേരളത്തെ ഒരു വൃദ്ധസൗഹൃദ സംസ്കാരമുളള സംസ്ഥാനമാക്കി മാറ്റുവാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എന്നാൽ നിലവിലുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ, രാഷ്‌ട്രീയ ചിന്തയിൽ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുകയും അവരുടെ പതിറ്റാണ്ടുകളായിട്ടുള്ള അനുഭവങ്ങളെ വിലമതിക്കുകയും ചെയ്യുക എന്ന ഒരു മനോഭാവമില്ല. അത്തരമൊരു മനോഭാവം ബോധവൽക്കരണത്തിലൂടെ സാധ്യമാവില്ല. മറിച്ച് ആചരണത്തിലൂടെയാണ് അത്തരമൊരു മനോവ്യതിയാനം സാധ്യമാവുകയുള്ളൂ. മനശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ മാത്രമേ കേരളീയ സമൂഹത്തിനെ മാറ്റുവാൻ സാധിക്കൂ. അതിന് ഒരു അനുഷ്ഠാനപരമായ ( Ritualistic Approach )സമീപനം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാനുളള കാരണം.

കോഴിക്കോട് ജില്ലയിലുള്ള മലയോരമേഖലയായ മുക്കം മുത്താലം ഗ്രാമത്തിൽ അരുൺ ഉദയ മുതൽ ഏഴാം ക്ലാസ് വരെ ഉള്ള ഒരു അപ്പർ പ്രൈമറി സ്കൂളാണ് മുത്താലം വിവേകാനന്ദ വിദ്യാലയം. സ്‌കൂളിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക ചടങ്ങുകൾ നടക്കുകയുണ്ടായി. അതോടൊപ്പമാണ് അവിടുത്തെ അധ്യാപകരും മാനേജ്മെന്റ് കമ്മിറ്റിയും ‘മുത്തശ്ശിക്കൊരു മുത്തം’എന്ന പരിപാടി O2/ 03 /2024 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയത്.

മുത്തശ്ശിക്കൊരു മുത്തം പരിപാടി വിദ്യാനികേതൻ ജില്ലാ സെക്രട്ടറി ശ്രീ ഗോപിനാഥൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞ പ്രസ്തുത ചടങ്ങിൽ ഡോ.വി കെ ദീപേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഉമേഷ് വെണ്ണക്കോട് ‘മുത്തശ്ശിക്കൊരു മുത്തം’എന്ന ആചരണത്തിന് മാർഗനിർദ്ദേശം നൽകി.

Tags: palliative care
ShareTweetSendShare

More News from this section

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies