ലണ്ടൻ: തീവ്ര ഇസ്ലാമിക പ്രാസംഗീകരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു. ഇതിൽ സർക്കാർ ആശങ്കാകുലരാണ്. വിദേശത്ത് നിന്നുള്ള ഭീകരവാദികളെ തിരിച്ചറിയാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം അവരുടെ വിസ മുന്നറിയിപ്പ് പട്ടികയിൽ ചേർക്കും. പട്ടികയിലുള്ളവർക്ക് യുകെയിലേക്കുള്ള പ്രവേശനം സ്വയമേവ നിരസിക്കപ്പെടും.