കണ്ണൂർ: മാടായിപ്പാറയിലുണ്ടായ തീപിടിത്തതിൽ രണ്ട് ഏക്കറോളം പുൽമേടുകൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്കാണ് മാടായിപ്പാറയിലെ കോളേജിന് സമീപം തീ പടർന്നത്. സ്ഥലത്ത് പുല്ലുകൾ നിറഞ്ഞുനിന്നതിനാൽ നിമിഷങ്ങൾക്കുള്ളിൽ തീ പടരുകയായിരുന്നു.
പയ്യന്നൂരിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സാമൂഹിക വിരുദ്ധർ തീ ഇട്ടതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.