മഹേന്ദ്രസിംഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ഭൂരിപക്ഷം ആരാധകരുടെയും ആശങ്ക. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ആരാധകരുടെ തലയുടെ പ്രഖ്യാപനം.
മാർച്ച് 22ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബെംഗളുരുവും ഏറ്റുമുട്ടും.വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിനും പുതിയ റോളിനും കാത്തിരിക്കാന വയ്യെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
എക്സിൽ ഇതിനകം വലിയ ചർച്ചകൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ഓപ്പണർ ഡെവോൺ കോൺവെ പരിക്കേറ്റതോടെ ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ അധികരിച്ചു ചർച്ചകൾ ഉയർന്നിട്ടുണ്ട്.
Facebook post of MS Dhoni.
– It’s time for the Thala show in IPL 2024. 🦁 pic.twitter.com/vM1HBtrKEa
— Johns. (@CricCrazyJohns) March 4, 2024
“>