കന്യാകുമാരി: മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിലെ കൊട ഉത്സവത്തോട് അനുബന്ധിച്ച് 12ന് കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ. പകരം ഏപ്രിൽ ആറിന് പ്രവൃത്തി ദിനമായിരിക്കും.
കന്യാകുമാരി ജില്ലയിലെ വിശ്വപ്രസിദ്ധമായ ക്ഷേത്രമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ വൈഷ്ണവാംശ ശക്തിയാണ് പ്രതിഷ്ഠ. ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണ് ഭഗവതി കുടിക്കൊള്ളുന്നത്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റ് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കൽപം.