ധരംശാലയിൽ റൺമല ഉയർത്തി ഇന്ത്യ; പടിക്കലിനും സർഫറാസിനും അർദ്ധ ശതകം; ഇം​ഗ്ലണ്ടിനെ വിറപ്പിച്ച് കുൽദീപ്-ബുമ്ര സഖ്യം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ധരംശാലയിൽ റൺമല ഉയർത്തി ഇന്ത്യ; പടിക്കലിനും സർഫറാസിനും അർദ്ധ ശതകം; ഇം​ഗ്ലണ്ടിനെ വിറപ്പിച്ച് കുൽദീപ്-ബുമ്ര സഖ്യം

Janam Web Desk by Janam Web Desk
Mar 8, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

ധരംശാലയെ ഇം​ഗ്ലണ്ട് ബൗളർമാരുടെ ശവപ്പറമ്പാക്കി രോഹിത് ശർമ്മയും സംഘവും. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ്. 255 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീ‍ഡാണ് അക്കൗണ്ടിലുള്ളത്. സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത്തിനും ​ഗില്ലിനും പിന്നാലെ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും അർദ്ധശതകം കടന്നതും ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായി.

കുല്‍ദീപ് യാദവ് (27), ജസ്പ്രിത് ബുമ്ര (19) എന്നിവരാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിം​ഗ് ആരംഭിച്ചത്. എന്നാൽ സ്വതസിദ്ധ ശൈലിയിൽ ബാറ്റു വീശിയ രോഹിത്തും ​ഗില്ലും അക്ഷരാർത്ഥത്തിൽ ഇം​ഗ്ലീഷ് ബൗളർമാര നിഷ്പ്രഭരാക്കി. ടീം സ്കോർ 275ൽ നിൽക്കെയാണ് അവർക്ക് രോഹിത്തിനെ വീഴ്‌ത്താനായത്. 171 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 162 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും 13 ഫോറുമടക്കം 103 റൺസെടുത്തു.

ലഞ്ചിന് ശേഷം ബെൻ സ്റ്റോക്സിന്റെ ആദ്യ ഓവറിൽ രോഹിത് വീണു. തൊട്ടു പിന്നാലെ ​ഗില്ലിനെ ആൻഡേഴ്സനും മടക്കിയതോടെ ഇന്ത്യ പതറി. എന്നാൽ ക്രീസിൽ ഒന്നിച്ച ദേവ്ദത്തും സർഫറാസും കൗണ്ടർ അറ്റാക്കിലൂടെ നിയന്ത്രണം ഏറ്റെടുത്തു. 97 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവ‍‍ർ മടങ്ങിയ ശേഷമെത്തിയ രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറല്‍ (15), ആര്‍ അശ്വിന്‍ (0)എന്നിവർ പെട്ടെന്ന് കൂടാരം കയറി.തല്ലു വാങ്ങിക്കൂട്ടിയെങ്കിലും ഷൊയ്ബ് ബഷീറിന് നാലു വിക്കറ്റ് ലഭിച്ചു. ടോം ഹാർട്ലിക്ക് രണ്ടും ആൻഡേഴ്സണും സ്റ്റോക്സിനും ഓരോ വിക്കറ്റും ലഭിച്ചു. കുല്‍ദീപ് – ബുമ്ര സഖ്യം 45 റൺസിന്റെ പാർടണർഷിപ്പ് ഉയർത്തിയിട്ടുണ്ട്.

 

 

Tags: englandTESTIndiaheadinghuge.leadfourth
ShareTweetSendShare

More News from this section

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

Latest News

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies