തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരംഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം സിനിമ മേഖലയിൽ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കുന്നത് മഞ്ജുവാര്യരെയാണ്. തമിഴിലടക്കം ഒരുപിടി ചിത്രങ്ങളുമായി താരം വലിയ തെരക്കിലാണ്. ഇതിനിടെ രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളും കണ്ടുമുട്ടിയ വാർത്തയാണ് പുറത്തുവരുന്നത്.
വനിതാദിനത്തിലാണ് മലയാളികൾ പരസ്പരം കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വനിത ദിനം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം ഒരു ലഘു കുറിപ്പും മഞ്ജു ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. “നമ്മുടെയെല്ലാം ഉള്ളിൽ അത്ഭുതമുള്ള ഒരു സ്ത്രീയുണ്ട്.
എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പർസ്റ്റാറിന്,” എന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിന് നിരവധി പേർ കമന്റുകളുമായെത്തി. ചുരുങ്ങിയ സമയംകൊണ്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും ആരാധകർ പ്രകടിപ്പിച്ചു.
View this post on Instagram
“>
View this post on Instagram















