പാലക്കാട്: പുഴയിൽ വീണ് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്ഐ സുബീഷാണ് പുഴയിൽ മുങ്ങി മരിച്ചത്. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ആഴമുള്ള ഇടത്തേക്ക് സുബീഷ് മുങ്ങി താഴുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.