ലോസാഞ്ചലസ്: അന്തരിച്ച ഇന്ത്യൻ കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അർപ്പിച്ച് 96-ാമത് ഓസ്കർ വേദി. ലോക സിനിമയിൽ കഴിഞ്ഞ വർഷം അന്തരിച്ച കലാകാരന്മാരെ ആദരിക്കുന്നതിനൊപ്പമാണ് നിതിൻ ദേശായിക്കും ആദരവ് നൽകിയത്. അദ്ദേഹത്തിന്റെ “ജോധാ അക്ബർ”, “പ്രേം രത്തൻ ധന് പായോ”, കൂടാതെ ജനപ്രിയ ടിവി ക്വിസ് ഷോ “കൗൺ ബനേഗാ ക്രോർപതി” തുടങ്ങിയവയിലെ ഭാഗങ്ങളും ഓസ്കർ വേദിയിൽ പ്രദർശിപ്പിച്ചു.
2023 ഓഗസ്റ്റിലാണ് നിതിൻ ദേശായി അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. ദാപോളിയിലായിരുന്നു നിതിൻ ദേശായിയുടെ ജനനം. നിരവധി മറാഠി, ഹിന്ദി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ലഗാൻ, ദേവദാസ്, ജോധാ അക്ബർ, പ്രേം രത്തൻ ധൻ പായോ തുടങ്ങിയവയാണ് അദ്ദേഹം കലാസംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ.
20 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ അശുതോഷ് ഗവാരിക്കർ, രാജ്കുമാർ ഹിറാനി, സഞ്ജയ് ലീലാ ബൻസാലി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം നാലു തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇതേ വിഭാഗത്തിൽ മൂന്ന് തവണ ഫിലിം ഫെയർ പുരസ്കാരവും ദേശായിയെ തേടിയെത്തി.
The Academy Awards 2024 In Memoriam tribute | #Oscars pic.twitter.com/4SEzym7WIG
— Deadline Hollywood (@DEADLINE) March 11, 2024