പിണറായിയും മമതയും പറയുന്നതിലെ യാഥാർത്ഥ്യമെന്ത്? സംസ്ഥാനങ്ങൾക്ക് CAA നടപ്പിലാക്കാതെ മാറി നിൽക്കാൻ സാധിക്കുമോ?

Published by
Janam Web Desk

പൗരത്വ ഭേദ​ഗതി നിയമം നിലവിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരുന്നു. എന്നാൽ സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് മാറി നിൽക്കാൻ സാധിക്കില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരം ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണ്

സിഎഎ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വിസമ്മതിക്കാമോ?

  • ഭരണഘടനയുടെ പ്രധാന ഘടകങ്ങളാണ് യൂണിയൻ- സ്റ്റേറ്റ് ലിസ്റ്റുകൾ
  • ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്ന് നിർദ്ദേശിക്കുന്നു.
  • യൂണിയൻ ലിസ്റ്റിൽ പ്രതിരോധം, വിദേശകാര്യങ്ങൾ, സെൻസസ്, പൗരത്വം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. സൂചിപ്പിച്ച വിഷയങ്ങളിൽ നിയമനിർമ്മാണത്തിനുള്ള അവകാശം പാർലമെൻ്റിന് മാത്രമേ ഉള്ളൂ.
  • പോലീസ്, ആരോഗ്യം, വനം, റോഡ് എന്നിവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാൻ ഒരു സംസ്ഥാന സർക്കാരിന് മാത്രമേ അവകാശമുള്ളൂ.
  • ഭരണഘടനാപരമായി, ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൗരൻമാർ യൂണിയൻ ലിസ്റ്റിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമങ്ങൾ നടപ്പിലാക്കാതിരിക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല.
  • പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താൻ പാർലമെൻ്റിന് പ്രത്യേക അവകാശമുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങളെ സംസ്ഥാനങ്ങൾക്ക് അസാധുവാക്കാൻ കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
  • പാർലമെൻ്റിനും സംസ്ഥാന നിയമസഭകൾക്കും ഇടയിലുള്ള നിയമനിർമ്മാണ അധികാരങ്ങളെ പ്രതിപാദിക്കുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 246. യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട പൗരത്വം സംബന്ധിച്ച കാര്യങ്ങൾ പാർലമെൻ്റിന്റെ അധികാരപരിധിയിൽ മാത്രമുള്ളതാണ്, .
  • പാർലമെൻ്റ് പാസാക്കിയ നിയമങ്ങൾ അം​ഗീകിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്, പൗരത്വ നിയമം നടപ്പാക്കുന്നത് നിരസിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ വിരുദ്ധവും നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ്.
Share
Leave a Comment