പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. എന്നാൽ സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് മാറി നിൽക്കാൻ സാധിക്കില്ലെന്നതാണ് യാഥാർത്ഥ്യം. അത്തരം ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണ്
സിഎഎ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വിസമ്മതിക്കാമോ?
- ഭരണഘടനയുടെ പ്രധാന ഘടകങ്ങളാണ് യൂണിയൻ- സ്റ്റേറ്റ് ലിസ്റ്റുകൾ
- ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്ന് നിർദ്ദേശിക്കുന്നു.
- യൂണിയൻ ലിസ്റ്റിൽ പ്രതിരോധം, വിദേശകാര്യങ്ങൾ, സെൻസസ്, പൗരത്വം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. സൂചിപ്പിച്ച വിഷയങ്ങളിൽ നിയമനിർമ്മാണത്തിനുള്ള അവകാശം പാർലമെൻ്റിന് മാത്രമേ ഉള്ളൂ.
- പോലീസ്, ആരോഗ്യം, വനം, റോഡ് എന്നിവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാൻ ഒരു സംസ്ഥാന സർക്കാരിന് മാത്രമേ അവകാശമുള്ളൂ.
- ഭരണഘടനാപരമായി, ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൗരൻമാർ യൂണിയൻ ലിസ്റ്റിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമങ്ങൾ നടപ്പിലാക്കാതിരിക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല.
- പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താൻ പാർലമെൻ്റിന് പ്രത്യേക അവകാശമുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങളെ സംസ്ഥാനങ്ങൾക്ക് അസാധുവാക്കാൻ കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
- പാർലമെൻ്റിനും സംസ്ഥാന നിയമസഭകൾക്കും ഇടയിലുള്ള നിയമനിർമ്മാണ അധികാരങ്ങളെ പ്രതിപാദിക്കുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 246. യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട പൗരത്വം സംബന്ധിച്ച കാര്യങ്ങൾ പാർലമെൻ്റിന്റെ അധികാരപരിധിയിൽ മാത്രമുള്ളതാണ്, .
- പാർലമെൻ്റ് പാസാക്കിയ നിയമങ്ങൾ അംഗീകിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്, പൗരത്വ നിയമം നടപ്പാക്കുന്നത് നിരസിക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനാ വിരുദ്ധവും നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ്.